schoolsite2020

പ്രവർത്തിപരിചയമേളയിൽ എ ഗ്രേഡ് നേടി പ്രബിൽ

തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ എ ഗ്രേഡ് നേടി മുർക്കനാട് സുബുലുസ്സലാം സ്കൂളിലെ പ്രബിൽ. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തു നിർമ്മാണത്തിലാണ് പ്രബിൽ കഴിവ് തെളിയിച്ചത്. പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് പ്രബിൽ.

പ്രവർത്തിപരിചയമേളയിൽ എ ഗ്രേഡ് നേടി പ്രബിൽ Read More »

ദഫ് മുട്ടിൽ വിസ്മയം തീർത്ത് സുബുലുസ്സലാമിലെ കുട്ടികൾ

മലപ്പുറം ജില്ലാ കലോത്സവത്തിൽ ദഫ്മുട്ടിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മൂർക്കനാട് സുബുലുസ്സലാം സ്കൂൾ. മാപ്പിള കലകളിലെ കൊമ്പൻമാരോട് പോരാടി എ ഗ്രേഡ് നേടി യാണ് സ്കൂൾ ടീം മടങ്ങിയത്. സ്കൂൾ ലീഡർ യു.ജാസിർ ഉൾപ്പെടെയുള്ള ടീമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ച് എ ഗ്രേഡ് നേടിയത്.

ദഫ് മുട്ടിൽ വിസ്മയം തീർത്ത് സുബുലുസ്സലാമിലെ കുട്ടികൾ Read More »

മുരളീ നാദത്തിൻ ലയവുമായി സംസ്ഥാന തലത്തിലേക്ക് ഗോകുൽ

ജില്ലാ തലത്തിൽ ഓടക്കുഴലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മൂർക്കനാട് സുബുലുസ്സലാം സ്കൂൾ വിദ്യാർത്ഥി ഗോകുൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ്സുകാരനായ ഗോകുൽ കഴിഞ്ഞ വർഷവും ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയിരുന്നു. യൂ ട്യൂബിലൂടെയാണ് ഗോകുൽ ഓടക്കുഴൽ പഠനം തുടങ്ങിയത്. കഴിഞ്ഞ ആറുമാസമായി മലപ്പുറം രാജേഷിൻ്റെ കീഴിൽ ഓടക്കുഴൽ ശാസ്ത്രീയമായി അഭ്യസിക്കുന്നു. അരീക്കോട് പോങ്ങോട് സ്വദേശികളായ അനിൽകുമാർ -ദിവ്യ ദമ്പതികളുടെ മകനാണ് ഗോകുൽ. സംസ്ഥാന തല മത്സരം പ്രതീക്ഷയോടെയാണ്

മുരളീ നാദത്തിൻ ലയവുമായി സംസ്ഥാന തലത്തിലേക്ക് ഗോകുൽ Read More »

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുഴുവൻ മാർക്ക് നേടിയ (520 ൽ 520 മാർക്കും) മിഹ ബിനുവിനെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 56 വിദ്യാർത്ഥികളെയും അഞ്ച് വിഷയങ്ങൾക്ക് A+ നേടിയ 38 വിദ്യാർത്ഥികളെയുമാണ് മെഡൽ നൽകി ആദരിച്ചത്. അരീക്കോട് ഉപജില്ലയിലെ മികച്ച വിജയമായി ഈ പരീക്ഷാഫലത്തെ വിലയിരുത്തി. കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ മുഹമ്മദ് യൂനുസ്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. Read More »

കരീം മാസ്റ്റർ നിര്യാതനായി.

(07/12/2023-6:30 PM) മൂർക്കനാട് സുബുലുസ്സലാം മുൻ പ്രഥമാധ്യാപകനും പൊതു പ്രവർത്തകനുമായ കൊല്ലത്തൊടി അബ്ദുൽ കരീം മാസ്റ്റർ (70) നിര്യാതനായി. എടവണ്ണ ഐ.ഒ.എച്ച് എസ് പ്രഥമാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും പൊതു പ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കരീം മാസ്റ്റർ അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പദവി അലങ്കരിച്ചിരുന്നു. അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീൻ കൗൺസിൽ അംഗം, അരീക്കോട് മൈസസ് സ്കൂൾ സ്ഥാപക വൈസ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിരുന്നു. പ്രഗത്ഭനായ അധ്യാപകനായിരുന്ന കരീം മാസ്റ്റർ സ്കൂളിലെ വികൃതികളുടെ പേടിസ്വപ്നമായിരുന്നു. ഗൗരവപ്രകൃതക്കാരനായ

കരീം മാസ്റ്റർ നിര്യാതനായി. Read More »

രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും

30/10/2023 മുതൽ നടന്നുവരുന്ന രണ്ടാം മിഡ് ടേം പരീക്ഷകൾ 09/11/2023 ന് സമാപിക്കും. അക്കാദമിക്ക് പ്ലാനിൽ ഉൾപ്പെട്ട ഈ അധ്യയന വർഷത്തെ 6 ഇൻേറണൽ പരീക്ഷകളിൽ ഒന്നാണിത്. എല്ലാ ദിവസവും വൈകിട്ട് 3:30 മുതൽ 4:45 വരെയാണ് പരീക്ഷാസമയം. നവംബർ 16 ന് പരീക്ഷാ ഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് നിരന്തര മൂല്യനിർണ്ണയത്തിന് കൂടി പരിഗണിക്കുന്നതായതിനാൽ വളരെ ഗൗരവത്തോടെയാണ് വിദ്യാർത്ഥികൾ പരീക്ഷയെ സമീപിക്കുന്നത് . രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും

രണ്ടാം മിഡ് ടേം പരീക്ഷകൾ വ്യാഴാഴ്ച്ച സമാപിക്കും Read More »

മൂർക്കനാട് സുബുലുസ്സലാം സ്കൂൾ സ്നേഹഭവനം പദ്ധതി – തുക കൈമാറി

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിലെ ഭവന രഹിതരായ നിർധനരായ വിദ്യാത്ഥികളുടെ കുടുംബങ്ങൾ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയായ സ്നേഹഭവനം പദ്ധതിയിൽ ഈ അധ്യയന വർഷത്തെ ഗുണഭോക്താവായ വിദ്യാർത്ഥിയുടെ കുടുംബത്തിന് തുക കൈമാറി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പി.ടി.എ യുടെ നേതൃത്വത്തിൽ വർഷാവർഷം ഈ പദ്ധതിക്കായി ശേഖരിക്കുന്ന തുകയിൽ നിന്നാണ് വിഹിതം കൈമാറിയത്. ഈ അധ്യയന വർഷം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടാമത്തെ വീടാണിത്. സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ്ങ് കമ്മിറ്റിയാണ് പദ്ധതിയിലേക്ക്

മൂർക്കനാട് സുബുലുസ്സലാം സ്കൂൾ സ്നേഹഭവനം പദ്ധതി – തുക കൈമാറി Read More »