മുരളീ നാദത്തിൻ ലയവുമായി സംസ്ഥാന തലത്തിലേക്ക് ഗോകുൽ

ജില്ലാ തലത്തിൽ ഓടക്കുഴലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മൂർക്കനാട് സുബുലുസ്സലാം സ്കൂൾ വിദ്യാർത്ഥി ഗോകുൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ്സുകാരനായ ഗോകുൽ കഴിഞ്ഞ വർഷവും ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയിരുന്നു.

യൂ ട്യൂബിലൂടെയാണ് ഗോകുൽ ഓടക്കുഴൽ പഠനം തുടങ്ങിയത്. കഴിഞ്ഞ ആറുമാസമായി മലപ്പുറം രാജേഷിൻ്റെ കീഴിൽ ഓടക്കുഴൽ ശാസ്ത്രീയമായി അഭ്യസിക്കുന്നു. അരീക്കോട് പോങ്ങോട് സ്വദേശികളായ അനിൽകുമാർ -ദിവ്യ ദമ്പതികളുടെ മകനാണ് ഗോകുൽ. സംസ്ഥാന തല മത്സരം പ്രതീക്ഷയോടെയാണ് സ്കൂൾ നോക്കിക്കാണുന്നത്.