ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുഴുവൻ മാർക്ക് നേടിയ (520 ൽ 520 മാർക്കും) മിഹ ബിനുവിനെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 56 വിദ്യാർത്ഥികളെയും അഞ്ച് വിഷയങ്ങൾക്ക് A+ നേടിയ 38 വിദ്യാർത്ഥികളെയുമാണ് മെഡൽ നൽകി ആദരിച്ചത്.

അരീക്കോട് ഉപജില്ലയിലെ മികച്ച വിജയമായി ഈ പരീക്ഷാഫലത്തെ വിലയിരുത്തി. കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ മുഹമ്മദ് യൂനുസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അഹമ്മദ് സവാദ് മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ അബ്ദുൽ അസീസ്, അബ്ദുള്ള പി.ടി, സുകുമാരൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ, ക്ലാസധ്യാപകർ തുടങ്ങിയവർ ചേർന്ന് മെഡൽ വിതരണം നടത്തി. ഗ്രൂപ്പ് ഫോട്ടോ സെഷനും ചായസൽക്കാരത്തിനും ശേഷമാണ് പരിപാടി അവസാനിച്ചത്.