കരീം മാസ്റ്റർ നിര്യാതനായി.

(07/12/2023-6:30 PM)

മൂർക്കനാട് സുബുലുസ്സലാം മുൻ പ്രഥമാധ്യാപകനും പൊതു പ്രവർത്തകനുമായ കൊല്ലത്തൊടി അബ്ദുൽ കരീം മാസ്റ്റർ (70) നിര്യാതനായി. എടവണ്ണ ഐ.ഒ.എച്ച് എസ് പ്രഥമാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും പൊതു പ്രവർത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കരീം മാസ്റ്റർ അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പദവി അലങ്കരിച്ചിരുന്നു. അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീൻ കൗൺസിൽ അംഗം, അരീക്കോട് മൈസസ് സ്കൂൾ സ്ഥാപക വൈസ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിരുന്നു. പ്രഗത്ഭനായ അധ്യാപകനായിരുന്ന കരീം മാസ്റ്റർ സ്കൂളിലെ വികൃതികളുടെ പേടിസ്വപ്നമായിരുന്നു. ഗൗരവപ്രകൃതക്കാരനായ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടുമുള്ള കാരുണ്യവും സ്നേഹവും സഹപ്രവർത്തകർക്കിടയിൽ പ്രസിദ്ധമാണ്. നല്ലൊരു സഞ്ചാരിയായ കരീം മാസ്റ്റർ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. കൊല്ലത്തൊടി ഖദീജയാണ് ഭാര്യ. ഷെറിൽ കരീം, റബാബ, റസ് ല, റിസ എന്നിവർ മക്കളാണ്.